ഫോണില്‍ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയര്‍’ എങ്ങനെ നീക്കം ചെയ്യാം?

സ്മാർട്ട് ഫോണുകള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ഫീച്ചറിനും പെര്‍ഫോമൻസിനും പുറമേ, പലരും ഇപ്പോള്‍ പരസ്യമില്ലാത്ത ബ്രാന്റുകള്‍ കൂടി പരിഗണിക്കാറുണ്ട്. കാരണം പുതിയ ഫോണുകളില്‍ ഇപ്പോള്‍ പല കമ്ബനികളും ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത ആപ്പുകള്‍ കുത്തിനിറയ്ക്കുകയാണ്. ‘ബ്ലോട്ട്വെയര്‍’ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പുകള്‍, കമ്ബിനിയുടെ പ്രത്യക താല്‍പ്പര്യങ്ങള്‍ അനുസരിച്ചാണ് ഉപയോക്താക്കളില്‍ എത്തുന്നത്.

ഇത്തരം പല ആപ്പുകളും പെട്ടെന്ന് അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ കഴിയുമെങ്കിലും, ചില ബ്ലോട്ട്വെയറുകള്‍ സിസ്റ്റം ആപ്പുകളുടെ ഭാഗമാണ്, അതിനാല്‍ ഉപകരണത്തില്‍ നിന്ന് നീക്കം ചെയ്യാൻ കഴിയില്ല. പകരം ഇവ ‘ഡിസേബിള്‍’ അക്കാൻ മാത്രമാണ് സാധിക്കുക, എങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല കൂടാതെ ഫോണിലെ കുറച്ച്‌ സ്ഥലവും ഈ ആപ്പുകള്‍ കൈയ്യേറുന്നു. ഇത്തരം ആവശ്യമില്ലാത്ത ആപ്പുകള്‍ നിക്കം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള പരിഹാരം ഇതാ:

നിങ്ങളുടെ ഫോണിലെ അനാവശ്യ ആപ്പുകള്‍ എങ്ങനെ ഒഴിവാക്കാം: ബ്ലോട്ട്വെയര്‍ അണ്‍ഇൻസ്റ്റാള്‍ ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ, നിങ്ങള്‍ ഫോണിലെ സെറ്റിങ്ങ്സിലേക്ക് പോകേണ്ടതുണ്ട്.

1. ഫോണിലെ സെറ്റിംഗ്സില്‍ ‘Apps’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകഇവിടെ ‘Show system apps’ തിരഞ്ഞെടുക്കുക
2. നിങ്ങള്‍ക്ക് ഈ മെനുവില്‍ ഫോണിലുള്ള എല്ലാ ആപ്പുകളും കാണാൻ സാധിക്കും,ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത എല്ലാ ആപ്പുകളും അണ്‍ഇൻസ്റ്റാള്‍ ചെയ്യാം.
3. അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ സാധിക്കാത്ത ആപ്പുകള്‍ ഡിസേബിള്‍ ചെയ്ത് ബാക്ക്ഗ്രൗണ്ടിലെ ആക്ടിവിറ്റികള്‍ അവസാനിപ്പിക്കാം.
4. നിങ്ങളുടെ ഉപകരണത്തില്‍ നിന്ന് ഒരു ആപ്പ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ കഴിയുന്നില്ലെങ്കില്‍, നിര്‍മ്മാതാവ് ഇത് ഒരു സിസ്റ്റം ആപ്പ് എന്ന നിലയില്‍ ആയിരിക്കാം ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ളത്. ഇത് ഒഴിവാക്കുക എന്നത് പ്രയാസകരമാണ്.
5. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ടൂളുകള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഇത് അണ്‍ഇൻസ്റ്റാള്‍ ചെയ്യാനാകും. എന്നിരുന്നാലും, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച്‌ സിസ്റ്റം ആപ്പുകള്‍ നീക്കം ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തില്‍ വിവധ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവം;ഗ്യാസ്അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ വഴക്ക്

നിലമ്പൂർ :കരുളായി കുണ്ടുങ്ങലിൽ ഭർത്തൃമാതാവിന്റെ വെട്ടേറ്റു മരിച്ച രജിലയുടെ കൊലപാതകത്തിനു സാക്ഷിയായത് ഇവരുടെ പത്തും നാലും വയസ്സുള്ള പെൺകുട്ടികളാണ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബപ്രശ്‌നത്തിൽ അനാഥരായത് ഈ ചെറിയ രണ്ടു കുട്ടികളാണ്. അച്ഛൻ സുനിൽബാബു

കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി കപ്പേള, കരിങ്ങാരി പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.