ബത്തേരി: കുട്ടികളുടെ മേഖലയിൽ നിന്നും നടപ്പാക്കേണ്ട പ്രോജക്റ്റുകൾ തയ്യാറാക്കുന്നതിൽ പ്രയോഗിക പരിശീലനം നൽകുന്നതിൽ സ്റ്റുഡൻറ്റ്സ് കൗൺസിൽ മുന്നൊരുക്ക ശിൽപ്പശാല സംഘടിപ്പിച്ചു. 15 സ്കൂളുകളെ പ്രതിനിധീകരിച്ച് 125 കുട്ടികളും , 15 അധ്യാപകരും പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തീക വർഷം 12 സ്ക്കൂളുകളിലെ നൂതന ആശയങ്ങൾക്ക് നഗരസഭ 68500O രൂപ പദ്ധതി വിഹിതം നൽകുകയും സ്കൂളുകൾ തനത് ഫണ്ട് കൂടി കണ്ടെത്തി 20 ലക്ഷത്തിൽ പരം രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നു. സ്‌റ്റുഡന്റ്സ് കൗൺസിൽ മുന്നൊരുക്ക ശിൽപ്പശാല വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി. കെ. രമേശ് ശിൽപ്പശാല സന്ദർശിക്കുകയും വിദ്യാർത്ഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ടി.കെ ശ്രീജൻ , പി.എ അബ്ദുൾ നാസർ , ജിജി ജേക്കബ് , രാജീവൻ പി. എന്നിവർ സംസാരിച്ചു. ആറ് സെഷനുകളായി ക്രമീകരിച്ച ശിൽപ്പശാലയിൽ ബീനാച്ചി ഹൈസ്കൂൾ പ്രധാനാധ്യാപകൻ ടി.ജി. സജി , അസിസ് സ്റ്റൻറ്റ് പ്ലാനിംഗ് ഓഫീസർ സുധീഷ് സി. പി, ഡയറ്റ് ലക്ച്ചർമാരായ ഡോ. മനോജ് കുമാർ ടി. , സജി എം. ഒ , പരിശീലകൻ നിക്കിൽ പി.എം എന്നിവർ വിഷയാവതരണം നടത്തി. കുട്ടികളുടെ പ്രോജക്റ്റ് അവതരണം ജനുവരി 20ന് മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടക്കും.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







