കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 യുടെ ഭാഗമായുള്ള തിരുനെല്ലി പഞ്ചായത്ത് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.റ്റി വത്സല കുമാരി, പഞ്ചായത്ത് സെക്രട്ടറി വി ഉസ്മാന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ചെയര്‍പേഴ്സണ്‍ പി സൗമിനി, കമ്മ്യൂണിറ്റി അംബാസിഡര്‍ അശ്വതി വിശ്വന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ മുഹമ്മദ് അഷ്‌റഫ്, അക്കൗണ്ടന്റ് സുനീറ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







