സൗത്ത് വയനാട് ഡിവിഷനിലെ കല്‍പ്പറ്റ, മേപ്പാടി, ചെതലത്ത് റെയിഞ്ചുകളില്‍ വിവിധ ഒ.ആര്‍ കേസ്സുകളില്‍പ്പെട്ട തൊണ്ടി മുതലുകള്‍ ലേലം ചെയ്യുന്നു. ഓരോ ലേലത്തിലും ഉദ്ദേശം 2,00,000 രൂപക്ക് മുകളില്‍ വില വരുന്ന തൊണ്ടിസാധനങ്ങളാണ് വില്‍പ്പനക്ക് ഉണ്ടാകുക. ഫോണ്‍ 04936203428

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍