ജില്ലാ സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. യോഗ്യരായവര്‍ ജനുവരി 17 ന് വൈകിട്ട് 5 നകം ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 വിലാസത്തിലോ dtcourtkpt@kerala.gov.in ലോ അപേക്ഷ നല്‍കണം. ഫോണ്‍ 04936 202277

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്