മാനന്തവാടി ബ്ലോക്കിലെ എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്തവര്‍ക്കായി ജനുവരി 12 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ യു.ഡി.ഐ.ഡി കാര്‍ഡ് എന്റോള്‍മെന്റ് നമ്പര്‍, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല്‍ നമ്പര്‍, ജനനതിയതി എന്നിവ ഹാജരാക്കണം. അദാലത്തില്‍ ഭിന്നശേഷിക്കാര്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ല, ബന്ധപ്പെട്ട രേഖകളുമായി മറ്റൊരാള്‍ക്ക് പങ്കെടുക്കാം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്