വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 3 ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരിയിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ ജനുവരി 18 നകം http://kied.info/training-calender/ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322/7994903058

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍