ഇ​ന്ത്യ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടിന്‍റെ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പനി​ക​ള്‍. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി.

ന്യൂ​ഡ​ല്‍​ഹി:​ ഇ​ന്ത്യ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടിന്‍റെ കു​ത്ത​ക കൈ​യ​ട​ക്കി ഭീ​മ​ന്മാ​രാ​യ അ​ന്താ​രാ​ഷ്​​ട്ര ക​മ്പനി​ക​ള്‍. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ന്​ തു​ട​ക്ക​മി​ട്ട സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി.

ഏ​റ്റ​വു​മൊ​ടു​വി​ല്‍, വാ​ട്​​സാ​പ്​ വ​ഴി​യും പ​ണ​മ​യ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം​ ഇ​ന്ത്യ​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച ഔ​പ​ചാ​രി​ക​മാ​യി തു​ട​ങ്ങി. ഫേ​സ്​​ബു​ക്ക്​ ഉ​ട​മ​യാ​യ മാ​ര്‍​ക്​ സു​ക്ക​ര്‍​ബ​ര്‍​ഗ്​ നി​യ​ന്ത്രി​ക്കു​ന്ന വാ​ട്​​സാ​പി​ന്റെ വ​ര​വു കൂ​ടി​യാ​യ​തോ​ടെ ഇ​ന്ത്യ​യെ​ന്ന വ​ബ​ന്‍ ഡി​ജി​റ്റ​ല്‍ വി​പ​ണി​യി​ലെ ബ​ഹു​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ളു​ടെ മ​ത്സ​രം മു​റു​കി. ആ​ല്‍​ഫ​ബ​റ്റി​ന്​ കീ​ഴി​ലു​ള്ള ഗൂ​ഗ്​​ള്‍ പേ, ​വാ​ള്‍​മാ​ര്‍​ട്ടി​െന്‍റ ഫോ​ണ്‍ പേ, ​അ​ലി​ബാ​ബ​യു​ടെ പേ.​ടി.​എം എ​ന്നി​വ മൊ​ബൈ​ല്‍ പ​ണ​മി​ട​പാ​ട്​ കൈ​യ​ട​ക്കി വെ​ച്ചി​രി​ക്കെ​യാ​ണ്​ വാ​ട്​​സാ​പി​ന്റെ ക​ട​ന്നു​വ​ര​വ്.

കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്​ കീ​ഴി​ലെ നാ​ഷ​ന​ല്‍ പേ​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ്​ ഇ​ന്ത്യ (എ​ന്‍.​പി.​സി.​ഐ) രൂ​പ​പ്പെ​ടു​ത്തി​യ യു.​പി.​ഐ ​ (യൂ​നി​ഫൈ​ഡ്​ പേ​മെന്‍റ്​​സ്​ ഇ​ന്‍​റ​ര്‍​ഫേ​സ്) സം​വി​ധാ​ന​വും ഭീം ​ആ​പ്ലി​ക്കേ​ഷ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ ബാ​ങ്കു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​ക​മ്ബ​നി​ക​ള്‍ ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട്​ വി​ക​സി​പ്പി​ക്കു​ന്ന​ത്.

പ​ണ​മി​ട​പാ​ടി​നു​ള്ള വേ​ദി ഇ​വ​ര്‍ ഒ​രു​ക്കു​ന്നു എ​ന്ന​ല്ലാ​തെ, അ​ടി​സ്​​ഥാ​ന​മെ​ല്ലാം ത​യാ​റാ​ക്കി​യ​ത്​ എ​ന്‍.​പി.​സി.​ഐ​യാ​ണ്. ഭീം ​ആ​പ്​ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണ​മി​ട​പാ​ടി​ന്​ വേ​ദി​യാ​യി നി​ല്‍​ക്കു​ബോ ​ള്‍ ത​ന്നെ​യാ​ണ്, യു.​പി.​ഐ ഇ​ട​പാ​ടി​ന്റെ സിം​ഹ​ഭാ​ഗ​വും പു​റം​ക​ബ​നി​ക​ള്‍ കൈ​യ​ട​ക്കി​യ​ത്.
പ്ര​മു​ഖ​മാ​യ​വ അ​ട​ക്കം രാ​ജ്യ​ത്തെ 140ഓ​ളം ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ളെ ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ലേ​ക്ക്​ ഓ​ഫ​റു​ക​ളോ​ടെ വ​ല​വീ​ശി പി​ടി​ക്കു​​ബോ​ള്‍, സ്വ​ന്തം ​ബ്രാ​ന്‍​ഡ്​​ കൈ​വി​ട്ട്​ സാ​​ങ്കേ​തി​ക സ​ഹാ​യം ചെ​യ്യു​ന്ന​തി​ലേ​ക്ക്​ പേ​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​നും ബാ​ങ്കു​ക​ളും ഒ​തു​ങ്ങി​പ്പോ​യി. എ​ല്ലാ ബാ​ങ്കു​ക​ളും യു.​പി.​ഐ സേ​വ​നം ന​ല്‍​കു​ന്നു​ണ്ട്. പ​ക്ഷേ, ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട്​ ബ​ഹു​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍.

40 കോ​ടി പേ​രാ​ണ്​ ഇ​ന്ത്യ​യി​ല്‍ വാ​ട്​​സാ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​മാ​ര്‍​ക്ക​റ്റി​ലാ​ണ്​ ഉ​ട​മ​ക​ളാ​യ ഫേ​സ്​​ബു​ക്കി​െന്‍റ ക​ണ്ണ്. ര​ണ്ടു കോ​ടി ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ന്ന നി​യ​ന്ത്ര​ണം എ​ന്‍.​പി.​സി.​ഐ തു​ട​ക്ക​ത്തി​ല്‍ വെ​ച്ചി​ട്ടു​ണ്ടെ​ന്നു മാ​ത്രം.

ഇ​ന്ത്യ രൂ​പ​പ്പെ​ടു​ത്തി​യ യു.​പി.​ഐ മു​ഖേ​ന 200 കോ​ടി ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളാ​ണ്​ (3.3 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​ത്) ഒ​ക്​​ടോ​ബ​റി​ല്‍ ന​ട​ന്ന​ത്. സെ​പ്റ്റം​ബ​റി​ല്‍ 180 കോ​ടി. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​െന്‍റ വ​ള​ര്‍​ച്ച​യാ​ണ്​ ഇ​തു കാ​ണി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട്​ ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു​ണ്ട്. ഈ ​സാ​ധ്യ​ത​യാ​ണ്​ ബ​ഹു​രാ​ഷ്​​ട്ര ക​മ്ബ​നി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​പ്പോ​ള്‍ ത​ന്നെ ഗൂ​ഗ്​​ള്‍ പേ, ​ഫോ​ണ്‍ പേ ​എ​ന്നി​വ​യി​ലൂ​ടെ ന​ട​ക്കു​ന്ന യു.​പി.​ഐ ഇ​ട​പാ​ടു​ക​ള്‍ ശ​രാ​ശ​രി 40 ശ​ത​മാ​നം വീ​തം ക​വി​ഞ്ഞു. മൊ​ബൈ​ല്‍ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടി​െന്‍റ 30 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പി​ടി​ച്ച​ട​ക്കാ​ന്‍ ഒ​രു സ്​​ഥാ​പ​ന​ത്തെ​യും അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ന്‍ നി​യ​ന്ത്ര​ണ വ​ഴി തേ​ടു​ക​യാ​ണ്​ വൈ​കി​യ വേ​ള​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

യു.​പി.​ഐ ഇ​ട​പാ​ടി​ന്റെ 30 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഒ​രു സ്​​ഥാ​പ​ന​ത്തി​നും അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ്​ എ​ന്‍.​പി.​സി.​ഐ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ കൊ​ണ്ടു​വ​രു​ന്ന വ്യ​വ​സ്​​ഥ. എ​ന്നാ​ല്‍ ഇ​ത്​ ക​ണ​ക്കാ​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പ​രി​മി​തി​ക​ളു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.