തിരുവനന്തപുരം : മീൻ നല്ലതാണോ എന്നറിയാൻ മണത്തുനോക്കുന്ന രീതിയൊക്കെ പഴഞ്ചൻ. മത്സ്യപായ്ക്കറ്റിലെ സ്ലിപ്പ് മീനിന്റെ ഗുണം പറയും. മഞ്ഞയെങ്കിൽ നല്ല മീൻ. നിറം ചുമപ്പായാൽ ചീത്തയായെന്ന് ഉറപ്പിക്കാം. വാങ്ങുന്നയാൾക്ക് നിറം നോക്കി ഗുണം നിശ്ചയിക്കാൻ അവസരമൊരുക്കുകയാണ് സംസ്ഥാന തീരദേശ വികസന കോർപറേഷൻ.
ശുദ്ധമായ മത്സ്യോൽപന്നങ്ങൾ സംസ്കരിച്ച്, പുതുമ നഷ്ടപ്പെടാതെ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള സംരംഭക പ്രവർത്തനങ്ങൾ അടങ്ങുന്ന പരിവർത്തനം പദ്ധതിക്ക് കോർപറേഷൻ തുടക്കമിട്ടു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂല്യവർധിത ഉൽപന്നങ്ങളുടെ കിറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് ഏറ്റുവാങ്ങി. ‘പരിവർത്തനം പദ്ധതി പുസ്തകം’ ധനമന്ത്രി പ്രകാശനം ചെയ്തു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്‌റ്റ്), സൊസൈറ്റി ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്നിവയുടെ സാങ്കേതികവിദ്യാ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും