തേറ്റമല സംഘചേതന ഗ്രന്ഥാലയം, അടുക്കളത്തോട്ട നിർമ്മാണ മത്സരത്തിന്റെ ഭാഗമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പ്രദേശത്തെ മുതിർന്ന കർഷകൻ ഹരിദാസ് വിതരണോദ്ഘാടനം നടത്തി. ജൈവ കൃഷിരീതിയിൽ തയ്യാറാക്കുന്ന മികച്ച അടുക്കളത്തോട്ടത്തിന് ആകർഷകമായ സമ്മാനം നൽകുന്നതാണെന്ന് ഗ്രന്ഥാലയം സെക്രട്ടറി കെ. അൻവർ അറിയിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






