പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയിൽ ഒന്നിലധികം വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രദേശിക നേതാവും 14 ആം വാർഡ് വികസന സമിതി അംഗവുമായ തോടൻ മൊയ്തൂട്ടി എന്നയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിയെ സംരക്ഷിക്കുന്ന മുസ്ലിം ലീഗ് നിലപാട് അപലനീയം ആണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നിയമ നടപടികൾ സ്വീകരിച്ചില്ല എങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
മേഖല സെക്രട്ടറി ജിജിത്ത് സി.പോൾ, പ്രസിഡണ്ട് മുഹമ്മദ് പിഎ, അനീഷ് പി. ആർ നൗഫൽ.പി തുടങ്ങിയവർ സംസാരിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും