സംസ്ഥാനത്ത് കോവിഡ് 19 വുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് പൊതുജനങ്ങളും വ്യാപാരികളും മറ്റു സംരംഭകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന
തീയതി 30 – 11- 2020 വരെ
ദീർഘിപ്പിച്ചു നൽകി ഉത്തരവായിരിക്കുന്നു. 30- 9- 2020 വരെ ഇപ്രകാരം കാലാവധി ദീർഘിപ്പിച്ചു നൽകിയെങ്കിലും പ്രസ്തുത ഉത്തരവ് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധിക്കാത്തത് സംബന്ധിച്ച് വ്യാപാരികളിൽനിന്ന് ആക്ഷേപങ്ങളും പരാതികളും ലഭിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകിവരുന്ന വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.11.2020 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും