വായ്പുണ്ണ്: രോഗകാരണങ്ങളും, പ്രതിരോധവും

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്. കഠിനമായ വേദനയുണ്ടാകുന്ന ഒന്നാണിത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ബ്രഷ് കൊണ്ട് പല്ലു തേയ്ക്കുമ്ബോള്‍ മുറിഞ്ഞാല്‍, വൈറ്റമിന്‍ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കാത്തത്, പ്രമേഹം നിയന്ത്രണത്തില്‍ അല്ലാത്തത്, ഉറക്കം ശരിയാകാത്തത്, പല്ലു കടിച്ച്‌ വായിലോ ചുണ്ടിലോ മുറിവുണ്ടാകുന്നത് തുടങ്ങിയ പലവിധ കാരണങ്ങള്‍ ഇതിന് പുറകിലുണ്ട്.

ഒരു സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുളള വായ്പ്പുണ്ണ്, രണ്ടാഴ്ചയായിട്ടും മാറുന്നില്ല, കഴുത്തില്‍ കഴല വരിക, വേദന സഹിയ്ക്കാനാകാത്തത്, തുടര്‍ച്ചയായി വരുന്നു, വായ നിറച്ച്‌ വായ്പ്പുണ്ണുണ്ടെങ്കില്‍ എല്ലാം ഡോക്ടറെ കാണേണ്ടതാണ്. ഇതിനൊപ്പം ക്ഷീണം അനുഭവപ്പെടുക, ജോയന്റ് പെയിന്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം. മറ്റ് രോഗങ്ങള്‍ ഇതിന് പുറകിലില്ല എന്ന് ഉറപ്പ് വരുത്തണം.

ഇതിന് പരിഹാരമായി ദിവസവും മൂന്ന് നേരം ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. വാ എപ്പോഴും ക്ലോര്‍ഹെക്‌സിലിന്‍ വച്ച്‌ കഴുകുന്നത് നല്ലതാണ്. എരിവുളളതും അസിഡിക്കായതുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം. ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി ഇത് മുറിവില്‍ പുരട്ടാം.പത്തു മിനിറ്റ് കഴിഞ്ഞ് കഴുകാം. അല്‍പം ചൂടുവെള്ളം എടുത്ത് ഇതില്‍ അല്‍പം തേനും ഉപ്പും ചേര്‍ത്തിളക്കി വായില്‍ കവിള്‍ കൊള്ളുന്നത് നല്ലതാണ്.

പ്രതിവിധികള്‍:

വെളിച്ചെണ്ണ നല്ലൊരു മരുന്നാണ്. ഇത് വായില്‍ തേയ്ക്കാം. ഐസ് പൊതിഞ്ഞ് വയ്ക്കുന്നതും നല്ലതാണ്. വേദന കുറയ്ക്കാന്‍ ഇത് ഗുണം നല്‍കും. വൈറ്റമിനുകള്‍ കഴിയ്ക്കാം. വൈറ്റമിന്‍ കുറവാണ് ഇതിനുളള പ്രധാന കാരണം. വൈറ്റമിന്‍ ബി കോംപ്ലക്‌സ് ഗുളികകള്‍ 7 ദിവസമെങ്കിലും തുടര്‍ച്ചയായി കഴിയ്ക്കാം.

പഴങ്ങള്‍, ചീര എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. നല്ലതുപോലെ വെളളം കുടിയ്ക്കണം. ചില ഓയിന്റ്‌മെന്റുകള്‍ ലഭ്യമാണ്. ഇത് ഡോക്ടറോട് ചോദിച്ച്‌ വാങ്ങിപ്പുരട്ടാം. തൈര് പോലുള്ള പ്രോബയോട്ടിക്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.കൂടുതല്‍ മസാലയുള്ളവ ഒഴിവാക്കണം.

കുട്ടികള്‍ക്ക് വൈറ്റമിന്‍ കുറവായിരിയ്ക്കും ഇത്തരം പ്രശ്‌നമുണ്ടാകാന്‍ പ്രധാന കാരണം. കുട്ടികള്‍ ഉറക്കത്തില്‍ പല്ല് കടിക്കുന്നത് ഒരു കാരണമാണ്. ഇതിന് പരിഹാരമായി മൗത്ത് ഗാര്‍ഡ് വച്ചുറങ്ങാം.സ്ഥിരമായി വൈറ്റമിന്‍ അടങ്ങിയവ കഴിയ്ക്കുകസോഫ്റ്റ് ബ്രഷ് ഉപയോഗിയ്ക്കാംപുകവലി, ആല്‍ക്കഹോള്‍ ഉപേക്ഷിയ്ക്കുക, പ്രമേഹമെങ്കില്‍ നിയന്ത്രിയ്ക്കുകസ്‌ട്രെസ് കുറയ്ക്കുക.തൈര് പോലുള്ള പ്രോബയോട്ടിക്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.