കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍.

തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. സ്വിഗ്ഗി, സോമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കബനികള്‍ ഉപഭോക്താക്കളെയും വ്യാപാരികളെയും ചൂഷണം ചെയ്യുന്നു എന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നിരന്തരമായി ആരോപിച്ചിരുന്നു.

ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും അമിത തുക ഈടാക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി അസോസിയേഷന്‍ രംഗത്തെത്തിയത്. കേരളത്തിന്റെ സ്വന്തം ആപ്പ് നിര്‍മ്മിക്കാനാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചത്.

ഉപഭോക്താക്കളില്‍നിന്ന് ഹോട്ടലിലെ മെനു ചാര്‍ജും ഡെലിവറി ചാര്‍ജും മാത്രം ഈടാക്കി മിതമായ നിരക്കില്‍ ഭക്ഷണം വീട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ആപ്പ്.റെസോയ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിനൊപ്പം കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും റസ്റ്റോറന്റ്കളും അണിനിരക്കും എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

നിലവില്‍ മറ്റ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ വഴി തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ നിന്നു മാത്രമാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. എന്നാല്‍ റെസോയ് ആപ്പ് നിലവില്‍ വരുന്നതോടെ ചെറിയ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അവകാശപ്പെടുന്നു.

ആപ്പിന്റെ ലോഗോ മന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു. നിലവില്‍ ട്രയല്‍ റണ്‍ നടപടികള്‍ പുരോഗമിക്കുന്ന ആപ്പ് അടുത്തമാസം ഉപഭോക്താക്കളിലേക്ക് എത്തും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.