പേപ്പട്ടി ആക്രമണത്തെ തുടര്‍ന്ന് 13 പേരെ ഇന്നലെ കല്‍പ്പറ്റ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ 2 കുട്ടികളുടെ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് ഡോക്ടേഴ്സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ തുടർ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ. ഇന്നലെ ഹോസ്പിറ്റലില്‍ അഡ്മിറ്റായ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്കിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചു.ആളുകളെ ആക്രമിച്ച പട്ടികളിൽ ഒരെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി.
ഒരെണ്ണത്തിന് വേണ്ടിയുള്ള തിരച്ചില്‍ നാട്ടുകാര്‍ ഇപ്പോഴും തുടരുകയാണ്. പേപ്പട്ടി മറ്റു ചില പട്ടികളേയും കടിച്ചതായി പറയപ്പെടുന്നുണ്ട്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും