രാജ്യത്തെ കമ്പനികള്‍ക്ക് പുതിയ റാന്‍സംവെയറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). എഗ്രിഗോര്‍ എന്നുപേരുള്ള റാന്‍സംവെയറിനെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സിഇആര്‍ടി-ഇന്‍ റിപ്പോര്‍ട്ട് പ്രകാരം എഗ്രിഗോര്‍ റാന്‍സംവെയറുകള്‍ കമ്പനികളുടെ ഐടി സിസ്റ്റം തകര്‍ത്ത് വിലപ്പെട്ട രേഖകള്‍ കൈക്കലാക്കും. അതിനുശേഷം വിലപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കേണ്ടെങ്കില്‍, അല്ലെങ്കില്‍ പുറത്തുവിടേണ്ടെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും.
നെറ്റ്‌വാള്‍ക്കര്‍ റാന്‍സം വെയറുകളുടേതിന് സമാനമായ പ്രവര്‍ത്തനമാകും ഇവയുടേതും. റാന്‍സംവെയറിന്റെ തുടക്കത്തിലെ പ്രവര്‍ത്തനം എങ്ങനെയാണെന്നതും പ്രവര്‍ത്തന രീതി ഏത് വിധത്തിലാണെന്നും ഇപ്പോഴും അജ്ഞാതമാണ്.
സ്പാം ഇ- മെയില്‍ അറ്റാച്ച്‌മെന്റുകള്‍ വഴിയോ, ഇമെയിലുകളിലൂടെയോ, മെസേജുകളായോ എത്തുന്ന ലിങ്കുകളിലൂടെയോ ആകാം റാന്‍സംവെയര്‍ കംപ്യൂട്ടറില്‍ എത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും