തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 72.7ശതമാനവും 60 വയസ്സിന് മുകളിലുള്ളവർ. വെള്ളിയാഴ്ചവരെയുള്ള കണക്കനുസരിച്ച്, മരിച്ച 1619 പേരിൽ 1177 പേരും വയോജനങ്ങളാണ്. ഇവരിൽ ഭൂരിഭാഗവും സമ്പർക്ക രോഗികളാണ്. ഇവർക്ക് യാത്രാ പശ്ചാത്തലവുമില്ല.
വയോജനങ്ങളുള്ള വീടുകളിലെ സന്ദർശനം ഒഴിവാക്കുകയും ജാഗ്രത ശക്തമാക്കുകയും വേണം. സംസ്ഥാനത്ത് പാലിയേറ്റീവ് കെയർ, ആശാമാർ എന്നിവർ വയോജനങ്ങളുടെ റിവേഴ്‌സ് ക്വാറന്റൈൻ ശക്തമായി നടപ്പാക്കുന്നുണ്ട്. 41-59 വരെ പ്രായമുള്ളവരുടെ ഇടയിലാണ് രണ്ടാമത്തെ ഉയർന്ന മരണനിരക്ക്. 22.67ശതമാനം. 367 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 18 മുതൽ 40 വരെ പ്രായമുള്ളവരുടെ ഇടയിൽ 69 പേരും മരിച്ചു. 4.2 ശതമാനം. നവജാത ശിശുക്കൾമുതൽ 17 വയസ്സുവരെയുള്ളവരിലുള്ള മരണനിരക്ക് 0.37ശതമാനമാണ്. ഇതുവരെ ആറു മരണംമാത്രമാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസകരമാണ്.
മരണം സമ്പർക്ക രോഗികളിൽ
സമ്പർക്കരോഗികളാണ് മരിച്ചവരിൽ കൂടുതൽ. 1619ൽ 1400 പേരും (86.47ശതമാനം) മരിച്ചത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചാണ്. മരിച്ചവരിൽ 27 പേർ യാത്രാപശ്ചാത്തലമുള്ളവരാണ് (1.67ശതമാനം). യാത്രാപശ്ചാത്തലമോ സമ്പർക്കത്തിലൂടെയൊ രോഗം ബാധിക്കാത്ത 131 മരണമാണ്(8.09ശതമാനം) സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. കൂടുതൽ മരണനിരക്ക് തിരുവനന്തപുരത്തും (0.72ശതമാനം) കുറഞ്ഞത് പത്തനംതിട്ടയിലുമാണ്(0.07ശതമാനം).

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ