ഹ്യുണ്ടായുടെ ജനപ്രിയ ഹാച്ച്ബാക്കായ െഎ 20യുടെ മൂന്നാം തലമുറ വാഹനം പുറത്തിറക്കി. രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്ന വാഹനം ഹ്യുണ്ടായുടെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. 6.79 ലക്ഷം രൂപയാണ് പുതിയ െഎ 20യുടെ പ്രാരംഭ വില. ഏറ്റവും ഉയർന്ന ഒാേട്ടാമാറ്റിക് വാഹനത്തിന് 11.18 ലക്ഷവും ഏറ്റവും കുറഞ്ഞ ഡീസൽ വാഹനത്തിന് 8.20 ലക്ഷവുമാണ് വില.
2008 ലാണ് വാഹനം ആദ്യമായി വിപണിയിലെത്തിയത്. അതിനുശേഷം മാരുതി സ്വിഫ്റ്റിനൊപ്പം ജനപ്രിയതയിൽ മുന്നേറാൽ െഎ 20ക്ക് കഴിഞ്ഞിരുന്നു. ടാറ്റാ ആൽട്രോസ്, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങി ശക്തരായ എതിരാളികൾക്കിടയിലേക്കാണ് െഎ20 വിപണിയിൽ എത്തുന്നത്. ഇതുവരെ 10000 ബുക്കിങ് ലഭിച്ച വാഹനത്തിന് വിപണിയിൽ വൻ വരവേൽപ്പ് ലഭിക്കുന്നതായാണ് സൂചന.
1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഒന്നാമത്തേത്. 83 എച്ച്പി കരുത്തും, 115 എൻഎം ടോർകും ഉത്പാദിപ്പിക്കും. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 120 എച്ച്പി കരുത്തും, 172 എൻഎം ടോർകും ഉത്പാദിപ്പിക്കും. 1.2 ലിറ്റർ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വരും. മാനുവലിനേക്കാൾ 5 എച്ച്പി കൂടുതലാണ് ഒാേട്ടാമാറ്റികിന്. 1.0 ലിറ്ററിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്സും ഒരു ഐഎംടി (ക്ലച്ച്-ലെസ് മാനുവൽ) ഗിയർബോക്സും ലഭിക്കും.100 എച്ച്പി കരുത്തുള്ളതാണ് 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ. ഇപ്പോഴുള്ളതുപോലെ പുതിയ ഐ 20 യിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ എഞ്ചിന് നൽകുന്നുള്ളൂ. 1.2 ലിറ്റർ പെട്രോൾ എഞ്ചിന് മാനുവൽ ഗിയർബോക്‌സിൽ 20.35 കിലോമീറ്ററും സിവിടി ഓട്ടോമാറ്റിക്കിൽ 19.65 കിലോമീറ്ററുമാണ് മൈലേജ്. 1.0 ലിറ്റർ ടർബോ പെട്രോളിൽ 20.25ഉം ഡിസിടി ഗിയർബോക്‌സിൽ 20 കിലോമീറ്ററും ലഭിക്കും. 1.5 ലിറ്റർ ഡീസൽ മാനുവലിൽ 25.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.