ആശ്വാസനിധി പദ്ധതി: അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് 25,000 മുതല്‍ 2 ലക്ഷം വരെ ധനസഹായം.

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഓരേ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ധനസഹായം അനുവദിക്കുന്നത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 204 പേര്‍ക്ക് 1,56,10,000 രൂപ അനുവദിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതിക്രമങ്ങളിലൂടെ അടിയന്തിരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ഈ സര്‍ക്കാര്‍ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാര്‍ഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകള്‍, മനുഷ്യക്കടത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെയും, പോക്സോ ആക്ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങള്‍, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍, അതിക്രമം നിമിത്തം ഗര്‍ഭം ധരിച്ചവര്‍, അംഗഭംഗം, ജീവഹാനി, ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടം, വന്ധ്യത സംഭവിക്കല്‍, തീപ്പൊളളലേല്‍ക്കല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താല്‍ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നു. ഇവരുടെ റിപ്പോര്‍ട്ടും ശിപാര്‍ശയും ഉള്‍പ്പെടെ പരിശോധിച്ചാണ് സംസ്ഥാന തലത്തില്‍ നിന്നു തുക അനുവദിച്ചു വരുന്നത്.

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

പുത്തരി മഹോത്സവം ആഘോഷിച്ചു.

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ

ഗതാഗത നിയന്ത്രണം

കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ നവംബർ 10 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കല്ലേരി കോട്ടൂർ മേനോൻമുക്ക് റോഡിൽ വാഹന ഗതാഗത ഭാഗികമായി നിയന്ത്രിക്കും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.