2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ജിയോ

ന്യൂഡൽഹി: 2ജി, 3ജി സേവനങ്ങൾ പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സേവനങ്ങൾ നിർത്തി എല്ലാ ഉപഭോക്താക്കളേയും 4ജി, 5ജി നെറ്റ്‍വർക്കുകളിലേക്ക് മാറ്റണമെന്നാണ് ജിയോയുടെ നിർദേശം. 5ജി നെറ്റ്‍വർക്കിനെ സംബന്ധിച്ച് ട്രായ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് നിർദേശമുള്ളത്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്നും അഭിപ്രായങ്ങൾ കൂടി തേടിയാണ് ട്രായ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

5ജി സേവനങ്ങളെ കുറിച്ച് തങ്ങൾക്ക് ഒരു സംശയവുമില്ല. ഡിജിറ്റലിലേക്കുള്ള മാറ്റത്തിൽ 5ജി നിർണായക പങ്കുവഹിക്കും. വിവിധ വ്യവസായങ്ങൾക്ക് 5ജി വിശ്വാസ്യതയുള്ളതും വേഗതയുള്ളതുമായ കണക്ടിവിറ്റി നൽകും. ഇത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുമെന്നും ജിയോ വ്യക്തമാക്കി.

വരുമാനം കുറവുള്ളവരിലേക്ക് 5ജി എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വോഡഫോൺ-ഐഡിയയും പ്രതികരിച്ചു. 5ജി ഫോണുകളുടെ വിലകൂടുതൽ തന്നെയാണ് ഇതിന് തടസം നിൽക്കുന്നത്. രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും 2ജി സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. കണക്ടിവിറ്റിയുണ്ടെങ്കിലും 4ജിയും 5ജിയും അവർക്ക് ഉപയോഗിക്കാനാവുന്നില്ല.

സ്മാർട്ട്ഫോണിലേക്ക് മാറാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതാണ് ഇവരെ ആധുനിക നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നും വോഡഫോൺ-ഐഡിയ വ്യക്തമാക്കി. ഫീച്ചർ ഫോണിൽ നിന്നും ആളുകൾക്ക് 5ജി ഫോണിലേക്ക് മാറാൻ സർക്കാർ സബ്സിഡി കൊടുക്കണമെന്നും വോഡഫോൺ-ഐഡിയ ആവശ്യപ്പെട്ടു

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.