മായങ്ക് അഗർവാളിന് അസ്വസ്ഥതയുണ്ടായത് സീറ്റിൽ വെച്ചിരുന്ന പാനീയം കുടിച്ചതോടെ; ഗൂഢാലോചന ആരോപിച്ച് പൊലീസിൽ പരാതി നൽകി

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരവും കർണാടക നായകനുമായ മായങ്ക് അഗർവാൾ പൊലീസിൽ പരാതി നൽകി. തന്റെ സീറ്റിൽ വെച്ചിരുന്ന പ്രത്യേക പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതയുണ്ടായതെന്നും ഇതിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും കാണിച്ചാണ് മാനേജർ വഴി ത്രിപുര ന്യൂ കാപിറ്റൽ കോംപ്ലകസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സീറ്റിലുണ്ടായിരുന്ന പാനീയം വളരെ കുറച്ച് മാത്രമാണ് മായങ്ക് കുടിച്ചതെന്നും അപ്പോഴേക്കും അസ്വസ്ഥത അനുഭവപ്പെട്ടെന്നും മാനേജർ നൽകിയ പരാതിയിലുണ്ടെന്ന് തെക്കൻ ത്രിപുര എസ്.പി കിരൺ കുമാർ പറഞ്ഞു. താരം അപകടനില തരണം ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച അഗർത്തലയിൽനിന്ന് ഡൽഹിയിലേക്ക് പോകാനായി സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ കയറിയിരുന്ന അഗർവാളിന് വെള്ളം കുടിച്ചയുടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കടുത്ത തൊണ്ടവേദനയും ഛർദിയും അനുഭവപ്പെട്ട താരത്തെ ഉടൻ വിമാനത്തിൽനിന്ന് പുറത്തിറക്കി അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായങ്ക് നിരീക്ഷണത്തിലാണെന്നും വിവിധ ടെസ്റ്റുകൾക്ക് വിധേയനാക്കിയിട്ടിട്ടുണ്ടെന്നും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ അറിയിച്ചു.

സൗരാഷ്ട്രക്കെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കില്ല. ടീമിലെ ബാക്കിയുള്ളവർ രാജ്കോട്ടിലേക്ക് പോകും. 33കാരനായ അഗർവാൾ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ത്രിപുരക്കെതിരെ കർണാടക 21 റൺസിന്‍റെ ജയം നേടിയിരുന്നു. രണ്ട് ഇന്നിങ്സുകളിൽ യഥാക്രമം 51, 17 റൺസാണ് താരം നേടിയത്.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.