ഡല്‍ഹിയിലെ കോവിഡ് വര്‍ധനവിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടത്-ഐ.എം.എ വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പറഞ്ഞു.
‘മലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന അതിരാവിലെ മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും പുറത്തിറങ്ങരുത്. ഈ സമയം അണുബാധയും അലര്‍ജിയുമുണ്ടാകാൻ സാധ്യത കൂടുതലാണ്’, കോവിഡ് ബാധിക്കാനുള്ള സാധ്യതയും കൂടും’, ഐ.എം.എ ഉപദേശിച്ചു. 
ശ്വസന രോഗങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുള്ള രോഗികള്‍ക്ക് വായുവിന്റെ ഗുണനിലവാരം(AQI) 50 നും 100 നും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ പ്രയാസമാണ്. ആരോഗ്യമുള്ളവരെ പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ഐ.എം.എ അധ്യക്ഷന്‍ രാജന്‍ ശര്‍മ പറഞ്ഞു.
ശനിയാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ശരാശരി 443 എക്യുഐ രേഖപ്പെടുത്തി; 401 എ.ക്യു.എ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള റേറ്റിംഗ് ‘രൂക്ഷമായ’ മലിനീകരണത്തിന്റെ സൂചകമാണ്. ആരോഗ്യ വിദഗ്ദ്ധര്‍ ആഴ്ചകളായി വായുമലനീകരണവും കോവിഡ് അണുബാധയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്. വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച വിവിധ യൂറോപ്യന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 1.26 ലക്ഷം കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 17 ശതമാനവും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. ആഗോള തലത്തില്‍ ഇതിന്റെ നിരക്ക് 15 ശതമാനമാണ്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.