മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 23,24,25 തിയതികളില്‍ ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേളക്കാവശ്യമായ 46 സ്റ്റാളുകള്‍ 2*2 അളവില്‍ ബോര്‍ഡ് ഉപയോഗിച്ച് ക്രമീകരിക്കുന്നതിന്, 3035 സ്‌ക്വയര്‍ ഫീറ്റ് പന്തല്‍ ഒരുക്കല്‍, കാര്‍പെറ്റ്, സീലിംഗ്, 46 മേശ, 46 കസേര, 23 ഫാന്‍, ആവശ്യമായ ലൈറ്റുകള്‍, ഓരോ സ്റ്റാളിലേക്കും പ്രത്യേകം പ്ലഗ് പോയിന്റ്, (ജനറേറ്റര്‍ ഉള്‍പ്പെടെ) 5 കുടിവെള്ള ഡിസ്പെന്‍സറുകള്‍ എന്നിവക്ക് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 14 ന് വൈകിട്ട് 3 നകം ടെണ്ടര്‍ മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കണം. ഫോണ്‍:. 04936 202485.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്