കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് യൂസര്‍ ഫീ പുസ്തകം തയ്യാറാക്കിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന് കൈമാറി പ്രകാശനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ നസീമ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ വസന്ത, പി.എസ് അനുപമ, വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







