സംസ്ഥാന യുവജന കമ്മീഷന്‍ ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായി പുല്‍പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടപ്പിലാക്കിയ പച്ചക്കറി കൃഷി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുമായി ചേര്‍ന്നാണ് യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കുന്നത്. ചീര, വഴുതന, ക്യാബേജ്, തക്കാളി, പയര്‍, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുക. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു എസ്, കമ്മീഷന്‍ അംഗം കെ.കെ വിദ്യ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.എം ഷിന്റോ, ജയശ്രീ ഹയര്‍സെക്കന്റഡി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ജയരാജ്, എ.എസ്. നാരായണന്‍, വി.എസ് നന്ദന, പി.ഡി സായൂജ്, ആദിത്യ തുടങ്ങിയവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







