ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു

കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി രൂപീകരണം, എം.സി.എഫ്. പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണരംഗത്ത് നഗരസഭയുടെ മുന്നേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ബത്തേരി ഗവ. സര്‍വ്വജന സ്‌കൂളില്‍ സ്ഥാപിച്ച സാനിട്ടറി നാപ്കിന്‍ ഇന്‍സിനേറ്റര്‍, കരുവള്ളിക്കുന്നിലെ എം.സി.എഫ് എന്നിവ സന്ദര്‍ശിച്ച് മാലിന്യപരിപാലന മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന് നിര്‍ദേശം നല്‍കി. വെള്ളാരംകുന്നില്‍ ബയോറെമഡിയേഷന് അംഗീകാരം ലഭിച്ച ഡംപ്സൈറ്റ് സന്ദര്‍ശിച്ചു. ലോകബാങ്ക് സീനിയര്‍ സോഷ്യല്‍ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് മൃദുല സിംഗ്, കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് സോനം ഥാക്കൂര്‍ എന്നിവരടങ്ങിയ സംഘം ജില്ലയിലെ ഉദ്യോഗസ്ഥ, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ഖരമാലിന്യ പരിപാലനത്തിന് നഗരസഭകള്‍ക്ക് ആസ്തിവികസനത്തിനും സാങ്കേതിക സഹായം നല്‍കുന്നതിനുമാണ് ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യപരിപാലന പദ്ധതി ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. മുസ്തഫ, പദ്ധതിയുടെ സംസ്ഥാന തല ഉദ്യോഗസ്ഥരായ പി.വിജീഷ്, അമിത് രമണന്‍, ജില്ലാ ഉദ്യോഗസ്ഥരായ ഡോ.സൂരജ്, സി.കെ രാജശ്രീ, എസ്.ഡബ്ല്യു.എം എന്‍ജിനീയര്‍മാരായ ഷെരീഫ്, അനുപമ, ആനന്ദ്, സാങ്കേതിക സഹായ സമിതിയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.