കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ചാലിഗദ്ദ പനച്ചിൽ അജീഷിന്റെ
കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽഗാന്ധി എം പി.
കുടുബത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ രാഹുൽഗാ
ന്ധി അജീഷിന്റെ ആകസ്‌മിക നിര്യാണത്തിൽ അഗാധമായ ദു:ഖവും രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുന്നിൽ വന്യമൃഗ
ശല്യത്തിന് പരിഹാരം കാണണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു
കർമ്മപദ്ധതിയുടെ അഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് രാഹുൽഗാന്ധി ഇന്നലെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി
ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ വന്യമൃഗ
ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിവിജയന് എം പി കത്തും അയച്ചിട്ടുണ്ട്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







