പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പുളിക്കല്‍ റോഡ് ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി നിര്‍വഹിച്ചു. ആറ് ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്റ മുനീര്‍ അധ്യക്ഷയായ പരിപാടിയില്‍ മുന്‍ വാര്‍ഡ് അംഗം മുനീര്‍ ആച്ചികുളത്ത്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബിജു പാറക്കല്‍, എം.എ അസീസ്, ബെന്നി വെങ്ങചേരി, അലക്സ് മണ്ടാനത്ത്, ആനി ചെമ്പക്കര എന്നിവര്‍ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







