സംസ്ഥാന പട്ടികജാതി -പട്ടികവര്ഗ വികസന കോര്പ്പറേഷന് കുറഞ്ഞ പലിശ നിരക്കില് നടപ്പാക്കുന്ന വിവിധ സ്വയം തൊഴില് വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര് ഫെബ്രുവരി 29 നകം അപേക്ഷ നല്കണം. അപേക്ഷാ ഫോറം, വിശദവിവരങ്ങള് എന്നിവ കോര്പ്പറേഷന്റെ കല്പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില് പ്രവര്ത്തിക്കുന്ന ജില്ലാ ഓഫീസില് ലഭിക്കും. ഫോണ് :04936202869, 9400068512.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







