ജില്ലയിൽ ദിനംപ്രതി വർധിച്ചുവരുന്ന ദന്തരോഗങ്ങളെ ചെറുക്കാനായി മുഴുവൻ സ്കൂളുകളിലും പ്രത്യേക ഡെന്റൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ഓറൽ ഹൈജിൻ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും പുകയില പോലുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വായിലെ ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കാരണമാകുമെന്നുള്ള അവബോധം കുഞ്ഞുനാളുകളിലേ സൃഷ്ടിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.ഐ ഡി എ യുടെ വയനാട് ശാഖ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റായി ഡോ. ഷാനവാസ് പള്ളിയാൽ, സെക്രട്ടറിയായി ഡോ. അനീഷ് ബേബി, ട്രഷററായി ഡോ.വിധുപ്രിയ എന്നിവർ സ്ഥാനമേറ്റു.
മുഖ്യാതിഥിയായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ.ദീപു മാത്യു, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത, ഡോ. രൻദീർ കൃഷ്ണൻ , ഡോ.സി കെ രഞ്ജിത്ത്, ഡോ.ഷാനി ജോർജ്, ഡോ.ജിജോ ജോസഫ്, ഡോ.രാജേഷ് ജോസ്, ഡോ.സനോജ് പിബി, ഡോ.ആശ റാണി , ഡോ.അനൂപ് എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







