സ്വരാജ് ട്രോഫി; പുരസ്കാര തിളക്കത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: 2022-23 വർഷത്തെ വയനാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമ പഞ്ചായത്തിലുള്ള സ്വരാജ് ട്രോഫി തരിയോട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു. പ്രസ്തുത കാലയളവിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിലുള്ള മേന്മ കണക്കിലെടുത്താണ് പുരസ്കാരം. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, ശുചിത്വ പ്രവർത്തനങ്ങൾ, തൊഴിൽ നൈപുണ്യ പ്രവർത്തനങ്ങൾ, അതിദാരിദ്ര ലഘൂകരണ പ്രവർത്തനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പദ്ധതികൾ, പൊതുഭരണം, കുടിവെള്ളം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, ലിംഗസമത്വം, അവശവിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. തനത് വരുമാനം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം പദ്ധതി നിർവഹണത്തിലെ കാര്യക്ഷമതയും ഈ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നതിൽ നിർണായകമായി. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, കുടുംബശ്രീ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനങ്ങളും ജനങ്ങളുടെ വലിയ പിന്തുണയും ഈ നേട്ടത്തിനു പിറകിലെ ചാലകശക്തിയാണ്. പ്രസിഡണ്ട് വി ജി ഷിബു, വൈസ് പ്രസിഡണ്ട് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷൻമാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ എൻ ഗോപിനാഥൻ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. എം ബി ലതികയാണ് സെക്രട്ടറി.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *