ഉത്പാദന-സേവന- പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്. 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം അവതരിപ്പിച്ചു. ഹാപ്പിനെസ്സ് പാര്‍ക്ക്, ഓപ്പണ്‍ ജിം, സോളാര്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍, വാട്ടര്‍ എ.ടി.എം തുടങ്ങിയ നൂതന പദ്ധതികള്‍ക്കായി ബജറ്റിൽ തുക വകയിരുത്തി. വിവിധ റോഡ് പ്രവർത്തികൾക്ക് 8.95 കോടിയും ലൈഫ് ഭവന പദ്ധതിക്ക് 3.4 കോടിയും വകയിരുത്തി. ക്ഷീര കര്‍ഷകര്‍ക്കുള്ള ഉത്പാദന ബോണസ്, നെല്‍ കര്‍ഷകര്‍ക്ക് കൂലിച്ചെലവ്,സബ് സിഡി എന്നിവക്കായി 75 ലക്ഷവും വകയിരുത്തി. 56,50,85,867 രൂപ വരവും 55,88,60,000 ചെലവും നീക്കിയിരുപ്പായി 6225867 രൂപയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അദ്ധ്യക്ഷയായി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്