വനംവകുപ്പിനോട്‌ വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടണം: കെ. സി. വൈ. എം മാനന്തവാടി രൂപത

മാനന്തവാടി: വിദ്യാർത്ഥികളുടെ സുഗമമായ സ്കൂൾയാത്രക്ക് തടസ്സം നിൽക്കുന്ന തരത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം അതിരൂക്ഷമായ സാഹചര്യമാണ് വയനാട്ടിൽ നിലവിലുള്ളത്. വനംവകുപ്പിന്റെ അനാസ്തമൂലം വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി സ്വൈര്യ വിഹാരം നടത്തുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടേണ്ടിവരികയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നത് വളരെ ആശങ്കജനകമായ കാര്യമാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് വനംവകുപ്പിനോട് വിശദീകരണം ചോദിക്കണമെന്നും ഉടൻ തന്നെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു. അടുത്തമാസം മുതൽ പത്താം ക്ലാസ്സ്, പ്ലസ് ടു പൊതു പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ വന്യമൃഗശല്യത്തിന്റെ പേരിൽ സ്കൂളുകൾക്ക് അവധി കൊടുക്കുന്നത് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി വിലയിരുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ മലയോര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മാനന്തവാടി, പുൽപ്പള്ളി, ബത്തേരി, മുള്ളൻകൊല്ലി, പയ്യംപള്ളി, കൊട്ടിയൂർ എന്നിവിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യം ജനങ്ങളിൽ ആശങ്കയും ഭീതിയും ഉണ്ടാക്കിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ യഥേഷ്ടം വിഹരിക്കുന്നതും, അതേ സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധികാരികളും തെല്ലും കൂസലില്ലാതെ ഇത്തരം സംഭവങ്ങളെ നിസാരവൽക്കരിക്കുന്നതും സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രൂപതാ പ്രസിഡൻ്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യം തുടർന്നാൽ വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ആശങ്കയെ പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം
മാനന്തവാടി രൂപത മുന്നോട്ട് വന്നിരിക്കുന്നത്.
രൂപതാ വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അലീഷ ജേക്കബ് , ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് എന്നിവർ സംസാരിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.