ആഗസ്റ്റ് എട്ട്, ഒന്പത് (ശനി, ഞായര്) തീയതികളില് വയനാട് ജില്ലയില്
കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. 24 മണിക്കൂറില് 204.5 മി.മീ ല് കൂടുതല് മഴ ലഭിക്കാനുള്ള സാധ്യതയാണിത്.ആഗസ്റ്റ് 10 ന് ജില്ലയില് യെല്ലോ അലര്ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില് 24 മണിക്കൂറില് 64.5 മുതല് 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







