വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ കുടുംബത്തോടൊപ്പം അവിടെത്തന്നെ താമസം, വെറൈറ്റി അല്ലേ?

സാധാരണ വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലേക്കാണ് പോകുന്നത് അല്ലേ? ശേഷം അവിടെയായിരിക്കും അവരുടെ ജീവിതം. എന്നാൽ, ഇന്ന് ഇതിന് മാറ്റം വന്നു. മിക്കവരും സ്വന്തം വീടുകളെടുത്ത് ഭാര്യയും ഭർത്താവും പിന്നീട് അവരുടെ മക്കളും ഒക്കെയായി അവിടെയങ്ങ് ജീവിക്കാറാണ് പതിവ്. മാതാപിതാക്കളോടൊപ്പം താമസിക്കുന്നവർ ഇന്ന് വളരെയധികം കുറവാണ്.

എന്നാൽ, ഉത്തർ പ്രദേശിലെ ജമൈപുരയെന്ന ഗ്രാമത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. ഇവിടെ വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയുടെ അച്ഛനോടും അമ്മയോടും കുടുംബാംഗങ്ങളോടുമൊപ്പം വരൻ താമസിക്കും. സ്വതവേ ഭാര്യവീട്ടിൽ താമസിക്കുന്ന പുരുഷന്മാരോട് സമൂഹത്തിന് മതിപ്പിത്തിരി കുറവാണ്. നമ്മുടെ പുരുഷാധിപത്യം തന്നെ കാരണം. എന്നാൽ, ജമൈപുരയിൽ അങ്ങനെയുള്ള വിഷയങ്ങളൊന്നും തന്നെ ഇല്ല.

ബാഗ്പത്തിലെ ഖേക്ര നഗരത്തിനുള്ളിലാണ് ജമൈപുര. 37 വർഷം മുമ്പ് ഖേക്ര പട്ടണത്തിൽ നിന്നും പെൺമക്കളെ വിവാഹം കഴിച്ച നാല് കുടുംബങ്ങൾ ഈ പ്രദേശത്ത് താമസമാക്കി. അതോടെയാണ് ഇവിടെ ഒരു ഗ്രാമമുണ്ടായി വരുന്നത്. തുടക്കത്തിൽ ജമൈപൂരെന്ന് വിളിക്കപ്പെട്ട പ്രദേശം ക്രമേണ ‘ജമൈപുര’ എന്ന പേര് നേടുകയായിരുന്നു. ഇവിടെ താമസിക്കുന്നവരെ ‘ജമൈസ്’ എന്നാണ് വിളിക്കുന്നത്. ഇവിടെ പിന്നീട് അഞ്ഞൂറോളം കുടുംബങ്ങൾ താമസമായി.

ഗ്രാമം വികസിച്ചെങ്കിലും പെൺമക്കളെ വിവാഹം കഴിക്കുന്നവർ തങ്ങളോടൊപ്പം തന്നെ താമസിക്കുക എന്ന പാരമ്പര്യം അവർ കൈവിട്ടില്ല. നിലവിലെ കൗൺസിലറായ ലിയാഖത്ത് അൻസാരി, 1987 -ൽ ഇത് സ്ഥിരീകരിച്ചു. ഇവിടെനിന്നും വിവാഹം കഴിക്കുന്ന പുരുഷന്മാർ ഭാര്യയുടെ കുടുംബത്തോടൊപ്പം ഇവിടെ തന്നെ താമസിക്കുകയാണ്. പിന്നീട്, ഈ ഗ്രാമത്തിന്റെ പേര് പ്രേംപുരി എന്നാക്കി മാറ്റി. എന്നാൽ, ഇപ്പോഴും ജമൈപുര എന്ന് തന്നെയാണ് ഇവിടം അറിയപ്പെടുന്നത്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.