കോടികൾ വാരിയെറിഞ്ഞ് മുകേഷ് അംബാനി; അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയുടെ ചെലവ് പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസം നീടുനിൽക്കുന്ന ആഘോഷങ്ങൾ നാളെ അവസാനിക്കും. ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് ആഡംബര ആഘോഷങ്ങൾ നടക്കുന്നത്. ലോകത്തിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ ആഘോഷത്തിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ ആഘോഷങ്ങളിൽ ഒന്നായി മുകേഷ് അംബാനി നടത്തുന്ന ഈ വിരുന്ന് മാറുകയാണ്. എത്രയാണ് ഈ ആഘോഷങ്ങൾക്കായി മുകേഷ് അംബാനി മുടക്കുന്നത് എന്നറിയേണ്ടേ..

അനന്ത് അംബാനി-രാധിക മർച്ചൻ്റ് പ്രീ വെഡിങ് പാർട്ടിക്കായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി ഒരുക്കിയിരിക്കുന്നത് ലോകത്തിലെ മികച്ച സൗകര്യങ്ങളാണ്. ആഡംബര ആഘോഷങ്ങൾക്കായി ഏകദേശം 120 ദശലക്ഷം പൗണ്ട് അതായത് 1250 കോടിയിലധികം രൂപയാണ് മുകേഷ് അംബാനി ചെലവാക്കുന്നത് എന്നാണ് റിപ്പോർട്ട്.

ജൂലൈയിൽ ആണ് അനന്ത് – രാധിക വിവാഹം. ഇപ്പോൾ നടക്കുന്നത് വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളാണ്. വിവാഹം അംബാനി കുടുംബത്തിലാകുമ്പോൾ അതിഥികളും മോശമാകില്ലല്ലോ.. അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങളില് പങ്കെടുക്കാൻ ലോകത്തെ പ്രമുഖ വ്യവസായികൾ ഉൾപ്പടെ തരരാജാക്കന്മാര് വരെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.

ഭക്ഷണമൊരുക്കുന്നതിനായി പ്രശസ്തരായ ഇരുപത്തിയഞ്ച് പാചക വിദഗ്ദരും ഉണ്ട്. ഭക്ഷണത്തിന് തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി രുചിവൈവിധ്യം നിറയും. മൂന്നു ദിവസത്തെ പരിപാടിയ്ക്കായി 2500 വിഭവങ്ങളുടെ മെനു ആണ് ഒരുക്കിയത്.

റിഹാന, ജെ ബ്രൗൺ, ആഡം ബ്ളാക്ക് സ്റ്റോൺ തുടങ്ങി പോപ് ഗായകരൊരുക്കുന്ന സംഗീത വിരുന്ന് ഇന്നലെ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ വിവിധ രാഷ്ട്രത്തലവൻമാരും ചടങ്ങിനെത്തും. ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് ജാം നഗറിലെത്തുക. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഇരുവരുടെയും വിവാഹനിശ്ചയത്തിനെ വെല്ലുന്ന സജ്ജീകരണമാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്കായി ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾ പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ ചടങ്ങുകളിലൊന്നിനാകും ഗുജറാത്ത് സാക്ഷ്യം വഹിക്കുക.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.