വൈകുന്നേരം 5 മണിമുതലാണ് നിയന്ത്രണം
കൽപ്പറ്റ ഭാഗത്തുനിന്നും മൈസൂർ, ഊട്ടി, പുൽപള്ളി ഭാഗ ത്തേക്ക് പോകേണ്ട വാഹനങ്ങൾ ബീനാച്ചിയിൽ നിന്നും തിരിഞ്ഞ് പൂതിക്കാട്, പൂമല വഴിയും കുന്താണി അമ്മായി പ്പാലം കൈപ്പഞ്ചേരി ചുങ്കം വഴി ഹൈവേ യിലേക്ക് പ്രവേശിക്കാവുന്നതാണ്.
മാനന്തവാടി റോഡിൽ നിന്നും മൈസൂർ, ഊട്ടി, പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലുലു ജംഗ്ഷനിൽ (സന്തോഷ് ജംഗ്ഷൻ)നിന്നും പൂമല വഴി തിരിഞ്ഞു മേൽ പറഞ്ഞ രീതിയിൽ ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്.
കൽപ്പറ്റ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൈപ്പ ഞ്ചേരി, കല്ലുവയൽ, അമ്മായിപ്പാലം, കുന്താണി, പൂമല, കോളഗപ്പാറ വഴി ഹൈവേയിലേക്ക് പ്രവേശിക്കേണ്ടതാണ്.
മാനന്തവാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മേൽ പറഞ്ഞ പ്രകാരം പൂമല വഴി ലുലു ജംഗ്ഷൻ വഴി ഹൈവേയിലേക്ക് പ്രവേശിക്കേണ്ടതാണ്.രാവിലെ മുതൽ ബത്തേരി ടൗണിൽ പാർക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കും.