മേപ്പാടി: നാടൻ തോക്ക് കൈവശം വെച്ചതിന് യുവാവ് അറസ്റ്റിൽ. മാനന്ത വാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്രൻ (32)നെ യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തതത്. മാർച്ച് 3ന് കുന്നമ്പറ്റയിലെ ഒരു റിസോർട്ടിനു സമീപം വച്ച് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഡി.ഹരിലാലിന്റെ നേതൃത്വ ത്തിൽ പട്രോളിങ് നടത്തവെയാണ് നാടൻ തോക്കുമായി ഇയാൾ പിടിയി ലാവുന്നത്. ശേഷം അനന്തര നടപടികൾക്കായി മേപ്പാടി പോലീസിൽ വിവ രമറിയിച്ചത് പ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഓ ബി.കെ. സിജുവിൻ് നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും മുതലുകൾ ബന്തവസിലെടുക്കുകയുമായിരുന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







