മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം; മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്.

പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മീൻ മുട്ടിക്കു സമീപം പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍
ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നവംബര്‍ 3 നാണ് വെടിവെപ്പില്‍ തമിഴ്‌നാട് സ്വദേശിയും മാവോയിസ്റ്റുമായ വേല്‍മുരുകന്‍ (32) കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.

അംഗത്വം പുതുക്കാന്‍ അപേക്ഷിക്കാം

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 2025 വര്‍ഷത്തെ അംഗത്വം പുതുക്കാന്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശാദായം അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്

ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം സംഘടിപ്പിച്ചു

വാകേരി യൂണിറ്റിലെ സംഗമം പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനേഷ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.