പി.എസ്.സി കായിക ക്ഷമത പരീക്ഷ

ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം:08/2020,09/2020 ) തസ്തികയുടെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നവംബര്‍ 16 മുതല്‍ 25 വരെ നടക്കും. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ കായിക ക്ഷമത പരീക്ഷ നവംബര്‍ 16, 17, 18, 19, 20, 21 തീയതികളില്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്മാര്‍) തസ്തികയുടെ കായിക ക്ഷമത പരീക്ഷ നവംബര്‍ 16, 17, 18, 19, 20, 21, 23, 24, 25 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും നവംബര്‍ 23, 24, 25 തീയതികളില്‍ മാനന്തവാടി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമാണ് നടത്തുന്നത്. അപേക്ഷ സമര്‍പ്പിച്ച വയനാട് ജില്ലയിലെ പണിയന്‍, അടിയാന്‍, ഊരാളി ( വെട്ടകുറുമ ) പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗ വിഭാഗത്തില്‍പെട്ട കാട്ടുനായ്കന്‍ എന്നീ വിഭാഗങ്ങളില്‍പെട്ട എസ്.എസ്.എല്‍ സി പാസായ യോഗ്യരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് അയച്ചിട്ടുണ്ട്. നവംബര്‍ 12 നകം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936202539. കായിക ക്ഷമതാ പരീക്ഷക്ക് മുന്നോടിയായി നിശ്ചിത തിയതിക്ക് തലേദിവസം കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ് അതത് ഗ്രൗണ്ടില്‍ നടത്തും. ടെസ്റ്റ് നെഗറ്റീവായ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ കായിക ക്ഷമതാ പരീക്ഷക്ക് പങ്കെടുപ്പിക്കുകയുള്ളു. കായിക ക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന അന്ന് തന്നെ നടത്തും. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, സാക്ഷ്യപത്രം എന്നിവയുടെ അസ്സല്‍ ഹാജരാക്കണം. ജാതി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കിയവര്‍ വീണ്ടും ഹാജരാക്കേണ്ടതില്ല.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.