ലോക വനിതാ ദിനത്തിൽ ക്യാൻസറിനെതിരെ ഹാപ്പിയായി നൂൽപ്പുഴ

രാജ്യത്ത് ആദ്യമായി 9 വയസിന് മുകളിലുള്ള പെൺ കുട്ടികൾക്ക് സൗജന്യമായി സെർവിക്കിൾ ക്യാൻസറിനെതിരെ എച്ച്.പി.വി വാക്സിൻ നൽകി നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്. ഹാപ്പി നൂൽപ്പുഴ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ലോക വനിതാ ദിനത്തിൽ നൂൽപ്പുഴ കൂടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 53 കുട്ടികളാണ് ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ക്യാമ്പിലൂടെ വാക്സിനേഷൻ വിപുലീകരിക്കും. 15 വയസ് വരെയുള്ള കുട്ടികൾക്കാണ് നിലവിൽ സൗജന്യമായി വാക്സിനേഷൻ നൽക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിൻ്റെ 160000 രൂപ വിഹിതം ഉപയോഗിച്ചാണ് ഈ വർഷം വാക്സിനേഷൻ നടപ്പിലാക്കുന്നത്. വരും വർഷം 10 ലക്ഷം രൂപ ഇതിനായി വകയിരുത്താനാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാന കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയില്‍ നിന്നും സംരക്ഷിച്ച് പൂര്‍ണ്ണമായും സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ളവരാക്കും.

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ പരിപാടിയിൽ സ്ത്രീ വ്യക്തിത്വങ്ങളായ ഡോ.ദിവ്യ എസ് നായർ, ഡി.പി.എം സമീഹ സൈതലവി, സീനിയർ നേഴ്സിങ് ഓഫീസർ ടി.കെ ശാന്തമ്മ എന്നിവരെയും കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ വകുപ്പിലുള്ള പ്രവർത്തകരെയും ആദരിച്ചു. ട്രാൻസ് വുമൺ പ്രകൃതിക്കും, എച്ച്പിവി വാക്സിൻ സ്വീകരിച്ച കുട്ടികൾക്കും സ്നേഹോപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എ ഉസ്മാൻ, ഡി.പി.എം സമീഹ സെതലവി, ബ്ലോക് പഞ്ചായത്ത് അംഗം പുഷ്പ അനുപ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഓമന പ്രേമൻ മിനി സതീശൻ, ഡിവിഷൻ അംഗം പി.കെ അനൂപ്, ഹെൽത്ത് ഇസ്പെക്ടർ കെ.യു ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോ. വി.പി താഹർ മുഹമ്മദ്, ഡി.എച്ച് എസ് ഡോ. കെ.ജെ റീന, അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷി, ഗൈനക്കോളജി- ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജീന ബാബുരാജ്, ഗൈനക്കോളജി- ഓങ്കോളജി കമ്മിറ്റി സ്റ്റേറ്റ് കോ-ഓഡിനേറ്റർ ഡോ.ഓമന മധുസൂദനൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആശാപ്രവർത്തകരുടെയും കുടുംബാരോഗ്യ പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.