തരിയോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രൊജക്ട് അസോസിയേറ്റ് ഡോ. ആശിഫ ഷെറിൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







