ഗ്ലോക്കോമ വാരാചരണം; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഗ്ലോക്കോമ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ തലത്തില്‍ ആശാപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഗ്ലോക്കോമ ക്വിസ് മത്സര വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലെ ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ.ലിഷ ബോധവത്ക്കരണ ക്ലാസ് നല്‍കി. പരിപാടിയുടെ ഭാഗമായി പനമരം ബസ് സ്റ്റാന്‍ഡില്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നേത്രരോഗ ബോധവത്ക്കരണ തീമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. ഗ്ലോക്കോമ മുക്ത ലോകത്തിനായി ഒരുമിക്കാം ‘ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷയായി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി സുബൈര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി എസ് സുഷമ, വാര്‍ഡ് അംഗം സുനില്‍, പനമരം സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ വത്സല, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, പനമരം നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ബിജി തോമസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം ഷാജി, കെ.എച്ച് സുലൈമാന്‍, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സലീം അയാത്ത് എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.