സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പൊഴുതന ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്ക് 1.18 കോടി വായ്പ വിതരണം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 18 കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കാണ് തുക വിതരണം ചെയ്തത്. കുടുംബശ്രീ ചരിത്ര രചനയുടെ ഭാഗമായി പൊഴുതന കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘നേര്‍ക്കാഴ്ച’ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം എന്‍.സി. പ്രസാദ് നിര്‍വ്വഹിച്ചു. ആര്‍.പിമാര്‍, നേര്‍ക്കാഴ്ച എഡിറ്റോറിയല്‍ അംഗങ്ങളെ ആദരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി നജ്മുന്നീസ അധ്യക്ഷയായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, വൈസ് പ്രസിഡന്റ കെ.വി. ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാഹിന ഷംസുദ്ദീന്‍, സുബൈദ പരീദ്, അംഗങ്ങളായ നാസര്‍ കാദിരി, കെ.എം ജോസ്, നിഖില്‍ വാസു കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സി.ജയപ്രശാന്ത്, സി.ഡി.എസ് അക്കൗണ്ടന്റ് ബിന്‍സിപോള്‍ എന്നിവര്‍ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







