ഗൂഗിൾ വഴി തെറ്റിക്കും, സൂക്ഷിക്കുക; ഒടുവിൽ നാട്ടുകാർക്ക് ബോർഡ് വയ്‍ക്കേണ്ടി വന്നു

സ്മാർട്ട്‍ഫോണുകളൊന്നും ഇല്ലാതിരുന്ന കാലം. അറിയാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും നാം വഴിയറിയുന്നത് നാട്ടുകാരോട് ചോദിച്ചിട്ടായിരിക്കും. എന്നാൽ, ഇപ്പോൾ ഗൂഗിൾ മാപ്പ് പോലെയുള്ള സംവിധാനങ്ങൾ സജീവമാണ്. അതിനാൽ തന്നെ കയ്യിൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ വഴി കണ്ടുപിടിക്കുക എന്നത് ഇന്ന് അത്ര വലിയ ടാസ്ക് ഒന്നുമല്ല. പക്ഷേ, ഗൂഗിൾ മാപ്പ് തന്നെ വഴി തെറ്റിക്കുന്ന അനേകം സംഭവങ്ങളുണ്ട്. മാപ്പ് പിന്തുടർന്ന് കാട്ടിലും പുഴയിലും വരെ എത്തിപ്പോയ ആളുകളുമുണ്ട്. എന്തായാലും, അങ്ങനെ അബദ്ധത്തിൽ പെടുന്ന ആളുകളെ സഹായിക്കാൻ ഒരു ബോർഡ് വയ്ക്കുകയാണ് ഈ നാട്ടുകാർ ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ അറിയിപ്പിൽ പറയുന്നത് ഗൂഗിൾ മാപ്പ് തെറ്റാണ്. ഈ വഴി നിങ്ങളുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ളതല്ല എന്നാണ്. ഈ സൈൻബോർഡ് കാണുമ്പോൾ മനസിലാവുന്നത് ഗൂഗിൾ മാപ്പ് നോക്കി വന്ന ഒരുപാട് പേർക്ക് ഇതുപോലെ വഴി തെറ്റിയിട്ടുണ്ട് എന്നാണ്. ’ഗൂഗിൾ മാപ്പ് തെറ്റാണ്, ഈ റോഡ് ക്ലബ്ബ് മഹീന്ദ്രയിലേക്ക് പോകില്ല’ എന്നാണ് സൈൻബോർഡിൽ പറഞ്ഞിരിക്കുന്നത്. നാട്ടുകാർ തന്നെയാണ് ആളുകൾ ഇവിടെയെത്തി വഴി തെറ്റിപ്പോവാതിരിക്കാൻ വേണ്ടി ഇങ്ങനെ ഒരു ബോർഡ് വച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്.

കൊഡഗു കണക്ട് (Kodagu Connect) ആണ് എക്സിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. അടുത്തിടെ ഗൂഗിൾ മാപ്പിന് വല്ലാതെ തെറ്റുകൾ പറ്റുന്നുണ്ട് എന്നായിരുന്നു മിക്കവരുടേയും കമന്റ്. എന്തായാലും, ഇത്തരം ഒരു ബോർഡ് നാട്ടുകാർ സ്ഥാപിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഗൂഗിൾ മാപ്പിന് ഇവിടേക്കിനി ആളുകളെ വഴി തെറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

https://x.com/KodaguConnect/status/1768101315656249828?s=20

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.