എല്ലാ തൊഴിലാളികൾക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാൻ ചട്ടം വരുന്നു.

ന്യൂഡൽഹി: നാല്പതുകഴിഞ്ഞ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാൻ ചട്ടംവരുന്നു. ഓരോവർഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പാർലമെന്റ് കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ നിയമത്തിന്റെ (ഒ.എസ്.എച്ച്. കോഡ്) കരടുചട്ടത്തിലാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്. ഇപ്പോൾ പല സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലുടമ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും സൗജന്യ വൈദ്യപരിശോധന നടത്തുന്നില്ല.
നിയമത്തിന്റെ കരട്ചട്ടം ഉടനെ വിജ്ഞാപനം ചെയ്യും. അതിൻമേൽ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് ഒരുമാസത്തെ സമയം അനുവദിക്കും. എല്ലാ മേഖലയിലേയും തൊഴിൽ സ്ഥാപനങ്ങൾക്ക് നിയമം ബാധകമാണ്. ഏപ്രിൽ ഒന്നിന് നാലു പുതിയ തൊഴിൽ കോഡുകളും പ്രാബല്യത്തിലാക്കാനാണ് ആലോചന.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 11 ന് കോളേജില്‍

മരങ്ങള്‍ ലേലം

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,

അംഗത്വം പുതുക്കാന്‍ അപേക്ഷിക്കാം

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 2025 വര്‍ഷത്തെ അംഗത്വം പുതുക്കാന്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശാദായം അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്

ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.