മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന സീരിയൽ കൂടിയാണ്. മാസങ്ങളായി റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ഈ സീരിയൽ തന്നെയാണ്. കുടുംബ വിളക്കിലെ ജനപ്രിയമായ ഒരു കഥാപാത്രമാണ് ഡോ. അനന്യ. ആതിര മാധവ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആദ്യം വില്ലത്തി ആയിട്ടാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും പിന്നീട് അനുകമ്പയുള്ള ഒരു മരുമകളായി മാറുകയായിരുന്നു ഡോക്ടർ അനന്യ. ഇപ്പോൾ ജീവിതത്തിലും ഒരു മരുമകൾ ആവാൻ ഒരുങ്ങുകയാണ് ഈ നടി. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു ആതിര വിവാഹിതയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
രാജീവ് തമ്പി എന്ന വ്യക്തി ആണ് ആതിരയുടെ വരൻ. കഴിഞ്ഞ ആഴ്ചയായിരുന്നു കുടുംബ വിളക്കിലെ തന്നെ മറ്റൊരു ജനപ്രിയ കഥാപാത്രമായ വേദിക ഇവിടെ വിവാഹം കഴിഞ്ഞത്. ശരണ്യ ആനന്ദ് എന്നായിരുന്നു ഈ നടിയുടെ യഥാർത്ഥ പേര്. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ഇതേ സീരിയലിലെ തന്നെ മറ്റൊരു ജനപ്രിയ കഥാപാത്രം കൂടി യഥാർത്ഥ ജീവിതത്തിൽ വിവാഹിതയാകുന്നത്.
എഞ്ചിനീയറിംഗ് മേഖലയിലെ ഒരു ഉയർന്ന ജോലി രാജിവച്ചാണ് ആതിര സീരിയൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആങ്കറിംഗ് രംഗത്തിലൂടെ ആണ് ആതിര ടെലിവിഷൻ മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഒരു വെബ് സീരിയലിൻ്റെ ഭാഗമായിട്ടും ആതിര പ്രേക്ഷകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ കുടുംബ വിളക്കിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രമായിരുന്നു ആതിരയെ മലയാളികളുടെ പ്രിയപ്പെട്ട മരുമകൾ ആക്കി മാറ്റിയത്. നിരവധി ആളുകളാണ് ഇപ്പോൾ ആതിരക്ക് വിവാഹ ആശംസകൾ നേർന്നു കൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.