തദ്ദേശ തിരഞ്ഞെടുപ്പ്; ലൈറ്റ്&സൗണ്ട് മേഖലയില്‍ പ്രതീക്ഷ.

കൽപ്പറ്റ : തെരഞ്ഞെടുപ്പിന് തിരശീല ഉയര്‍ന്നതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. പത്തുമാസമായി മേഖലയില്‍ ജോലി ഇല്ലാതായതോടെ പലരും മറ്റുജോലികള്‍ക്ക് പോയി തുടങ്ങിയിരുന്നു പലരും. ഇവരൊക്കെ തിരിച്ചുവരവിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ തളര്‍ന്നെങ്കിലും തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് ഉടമകളും തൊഴിലാളികളും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികള്‍ക്കൊപ്പം ഒരുക്കങ്ങള്‍ നടത്തുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയ്ക്ക് ഇനി രണ്ടുമാസത്തോളം തിരക്കാവും.

സബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകളും തൊഴിലാളികളും ദുരിതത്തിലായത്.ഉത്സവങ്ങളും പെരുന്നാളുകളും പൊതുയോഗങ്ങളുമെല്ലാം ഉള്ള മാസത്തില്‍ തന്നെ അപ്രതീക്ഷിത പ്രഹരമാണ് മേഖലയിലുണ്ടായത്. പ്രതിസന്ധികളില്‍നിന്നുള്ള താത്കാലികരക്ഷയെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ പലരും നോക്കിക്കാണുന്നത്. പൊതുപരിപാടികള്‍ കുറയുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. പരസ്യപ്രചാരണങ്ങള്‍ക്കും പ്രചാരണ വാഹനങ്ങള്‍ക്കുമായിരിക്കും ഇത്തവണ ആവശ്യക്കാരേറുന്നത്. എങ്കിലും തെരഞ്ഞെടുപ്പിനായുള്ള നിര്‍ദേശങ്ങള്‍ വന്നെങ്കില്‍മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായി പറയാന്‍ കഴിയൂ.

ഇത്തവണ സാമൂഹികമാധ്യമങ്ങളില്‍കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ അനൗണ്‍സ്മെന്റ് മേഖലയിലുള്ളവരും പ്രതീക്ഷ കൈവെടിയുന്നില്ല. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡ്കാല പ്രതിസന്ധികളില്‍നിന്നുള്ള മോചനം തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലുള്ളവര്‍. പലര്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴേക്കും പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ണതോതില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത്തവണ ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൃത്യമായി വന്നെങ്കില്‍മാത്രമേ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാകൂ. പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രചാരണവാഹനങ്ങള്‍ക്കാവണം ഇത്തവണ ആവശ്യക്കാരേറുക.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.