ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു.
പ്രകൃതി നമുക്ക് ദാനമായി തന്നതെല്ലാം വരും തലമുറയ്ക്ക് വേണ്ടി കൈമാറുവാൻ കരുതലോടെ കരുതി വയ്ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം പറഞ്ഞു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു.സി. ഡി.ഒ.മാരായ സ്കറിയ പി. പി, റഷീദ ലത്തീഫ്,രമണി, ശോശാമ്മ എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി
കുടുക്കി ഭാഗത്തെ കേണി വൃത്തിയാക്കി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







