വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി.കോതമംഗലം സ്വദേശി കലാഭവൻ സോബി ജോർജ്ജ് (56)നെ ബത്തേരി പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ ദിവസം കൊല്ലത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. വയ നാട്ടിൽ 6 കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിനുപുറമെ നിരവധി ചെക്ക് കേസുകളിലും പ്രതിയാണ് സോബി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







